കൊച്ചി:ക്രിസ്തുമസ് നാളിന് വരവറിയിച്ച് കേക്ക് മിക്സിങ് ആഘോഷങ്ങൾ ആരംഭിച്ചു . തങ്ങളുടെ അഭ്യുതകാംക്ഷികളെ കൂടുതൽ അടുപ്പിക്കുന്നതിനൊപ്പം വിൽപ്പനയും ലക്ഷ്യമിട്ടാണ് ഇത്തരം ആഘോഷം നടത്തുന്നതെന്ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിലെ ചെഫ് തനൂജ് ബഹുഗുണ പറഞ്ഞു.
700 കിലോ കേക്കാണ്ഈ വര്ഷം മാരിയറ്റിൽ നിർമിക്കുക. ഇതിനായി 350 കിലോഗ്രാമോളം വരുന്ന ക്രിസ്തുമസ്, കുരു ഇല്ലാത്ത വെള്ള മുന്തിരി, കറുത്ത ഉണക്ക മുന്തിരി, വിവിധ പഴങ്ങൾ ചേർന്ന ടൂട്ടി ഫ്രൂട്ടി, ബദാം, കറുവപ്പട്ട, ജാതിക്കപൊടി എന്നിവ ചേർത്താണ് കേക്ക് കുഴച്ചത്. 750 കിലോ പഴങ്ങളാണ് കേക്കിനായി ചേർത്തിട്ടുള്ളത്.
Post Your Comments