തിരുവനന്തപുരം: പന്തളം രാജകുടുംബത്തിനെ അവഹേളിച്ചു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. തോര്‍ത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലര്‍ക്ക് രാജാവാണെന്ന തോന്നലുണ്ടാകുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. രാജാവിനെ തങ്ങള്‍ ഭയപ്പെട്ടിട്ടില്ലെന്നും ജനങ്ങളുടെ പോരാട്ടമാണ് രാജവാഴ്ച്ച അവസാനിപ്പിച്ചതെന്നും വിജയരാഘവന്‍ ഇടുക്കി വട്ടവടയില്‍ പറഞ്ഞു.
ഷിംലയില്‍ നടക്കാന്‍ പോകുന്ന എസ് എഫ് ഐ ദേശീയ സമ്മേളനത്തിനുള്ള പതാക ജാഥ അഭിമന്യുവിന്റെ നാടായ ഇടുക്കി വട്ടവടയില്‍ ഉദ്ഘാടനം ചെയ്യവെയാണ് സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍ മന്ത്രിമാര്‍ക്ക് പിന്നാലെ പന്തളം രാജകുടുംബത്തെ അധിഷേപിച്ചത്.കോണ്‍ഗ്രസും ബിജെപിയും രാജവാഴ്ചയെ അംഗീകരിക്കുന്നുണ്ടോയെന്നും വിജയരാഘവന്‍ ചോദിച്ചു.
രാജകുടുംബത്തിനും തന്ത്രിക്കുമെതിരെ മന്ത്രിമാരായ ജി.സുധാകരനും എം എം മണിയും നടത്തിയ പ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് സി.പി എം നേതാക്കള്‍ കൂടുതല്‍ അധിഷേപവുമായി രംഗത്തെത്തുന്നത് .
Post Your Comments