KeralaLatest NewsIndia

രണ്ടര വയസുകാരിയോട് അമ്മാവന്റെയും ഭാര്യയുടെയും കൊടും ക്രൂരത : ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് ഗുരുതരാവസ്ഥയിൽ

പരിക്കുകളോടെ രണ്ടര വയസ്സുകാരി ആശുപത്രിയില്‍

കാസർഗോഡ്: അമ്മാവന്റെയും ഭാര്യയുടെയും ക്രൂരതയില്‍ പരിക്കുകളോടെ രണ്ടര വയസ്സുകാരിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച. ഒരു മാസം മുമ്പ് ചൂട് ചായ വായയില്‍ ഒഴിച്ചു പൊള്ളിക്കുകയും ചെയ്തിരുന്നതായും വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണ്ണാടക കോട്ടയത്തിലെ രാമ – ലളിത ദമ്പതികളുടെ മകള്‍ ഭാഗ്യ (രണ്ടര ) യെയാണ് അമ്മാവനും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് ക്രൂരമായി പെരുമാറിയത്.

ഭാഗ്യയുടെ അമ്മാവനായ സുഭാഷ് എന്ന നേതാജിയും (32) സുഭാഷിന്റെ ഭാര്യ ശാന്തയും (26) ചേര്‍ന്ന് കുട്ടിയെ അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ തലയ്ക്ക് പൊട്ടലും കഴുത്തിനും കാല്‍മുട്ടിനും മറ്റും അടിയേറ്റ് സാരമായ പരിക്കുമുണ്ട്. കുട്ടിയുടെ തല ചുമരില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.ഒരു മാസം മുമ്പ് ചൂട് ചായ വായിലൊഴിച്ച്‌ പെള്ളിച്ചതായും അന്ന് ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാഗ്യയുടെ മാതാവിന് അഞ്ച് പെണ്‍മക്കളാണത്രെ ഉള്ളത്.

അതിനാല്‍ ഒരു കുട്ടിയെ ജെ.സി.ബി. ഡ്രൈവറായ അമ്മാവന്‍ സുഭാഷിനൊപ്പം അയക്കുകയായിരുന്നു. എനീരിലാന്ന് ക്വാര്‍ട്ടേഴ്‌സില്‍ സുഭാഷും കുടുംബവും താമസിക്കുന്നത്. സുഭാഷിന് ഏഴ് വയസുള്ള മകനുണ്ട്. രാവിലെ ക്വാര്‍ട്ടേഴ്‌സില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സുഭാഷിന്റെ മകനൊപ്പം കളിച്ചു കൊണ്ടരിക്കുകയായിരുന്ന ഭാഗ്യ ബഹളം വെച്ചൂവെന്നും ഇതിന് ശിക്ഷയായി ചെറിയൊരു അടി നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് സുഭാഷ് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ കുട്ടിക്ക് മൃഗീയമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് പരിക്കുകളുടെ സ്വഭാവം കാണുമ്പോള്‍ വ്യക്തമാകുന്നത്

shortlink

Post Your Comments


Back to top button