Latest NewsKerala

കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണായി സൂസന്‍ കോടിയെ നിയമിച്ചു

ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനായി സ്തുത്യര്‍ഹ സേവനമാണ് സാമൂഹ്യക്ഷേമ ബോര്‍ഡ് നിര്‍വഹിക്കുന്നത്

തിരുവനന്തപുരം : കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണായി സൂസന്‍ കോടിയെ നിയമിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനായി സ്തുത്യര്‍ഹ സേവനമാണ് സാമൂഹ്യക്ഷേമ ബോര്‍ഡ് നിര്‍വഹിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷമായി സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സൂസന്‍ കോടിയെന്ന് മന്ത്രി അറിയിച്ചു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ്. കൊല്ലം പാലത്തറ എന്‍.എസ്. മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ഡയറക്ടര്‍, സുശീല ഗോപാലന്‍ ജെന്‍ഡര്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് സെന്ററിലെ നേതൃത്വം, ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ഓഫ് വിഡോസ് പ്രസിഡന്റ്, സാക്ഷരതാ മിഷന്‍ മാസ്റ്റര്‍ ട്രെയിനര്‍, കൊല്ലം കെയര്‍ ഹെല്‍ത്ത് ആന്റ് പാലിയേറ്റീവ് ഫെഡറേഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1995-2000ത്തില്‍ കരുനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗാരന്റി സ്‌കീം വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍, വനിതാ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍, സ്ത്രീശബ്ദം മാസികയുടെ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി സ്വദേശിനിയാണ് ഭര്‍ത്താവ് പരേതനായ ജോര്‍ജ് കോടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button