കൊച്ചി : നഗ്‌ന ചിത്രം അയച്ചുകൊടുത്താല്‍ ചോദിയ്ക്കുന്ന പണം തരാമെന്ന് വാഗ്ദാനം, ആ അനുഭവത്തെ കുറിച്ച് നടി അന്‍സിബ തുറന്നുപറയുകയാണ്.
മീ ടു കാലത്തും സമൂഹമാധ്യമത്തിലൂടെ തനിക്ക് നേരെ അസഭ്യങ്ങള്‍ പറയുന്നവരുടെ എണ്ണം കുറവല്ലെന്ന് നടി അന്‍സിബ പറയുന്നു. തനിക്ക് ലഭിച്ച മോശം സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അന്‍സിബയുടെ പ്രതികരണം.
നിങ്ങളുടെ നഗ്‌ന ചിത്രം അയച്ചാല്‍ പണം നല്‍കാമെന്നാണ് അജീഷ് എന്ന് പേരുള്ള യുവാവ് അന്‍സിബയ്ക്ക് അയച്ച സന്ദേശം. നടി പോസ്റ്റ് ചെയ്ത വിഡിയോയുടെ താഴെ കമന്റുമായി എത്തി അയാള്‍ വീണ്ടും പ്രതികരിക്കുകയുണ്ടായി.
വ്യാജ അക്കൗണ്ടിലൂടെ മെസേജ് ചെയ്താലും നിങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടുപിടിക്കുമെന്ന് അന്‍സിബ പ്രതികരിച്ചു. എന്നാല്‍ ഇത് തന്റെ യഥാര്‍ത്ഥ അക്കൗണ്ട് ആണെന്നായിരുന്നു അയാളുടെ മറുപടി.
മീ ടു പോലെ ധീരമായ ക്യാംപെയ്‌നുകള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോഴും ഇതുപോലുള്ളവര്‍ അതിനെ നിസ്സാരവത്കരിക്കുകായണെന്ന് അന്‍സിബ പറയുന്നു. ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ അപമാനിക്കുന്നത് നിത്യസംഭവമായി മാറുകയാണെന്നും അന്‍സിബ പറയുന്നു.
Post Your Comments