സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണായ സാംസങ് ഗ്യാലക്സി എ9 എസ് ഒക്ടോബര്‍ 24ന് ചൈനയില്‍ അവതരിപ്പിക്കും. 1080×2220 പിക്സല്‍ റെസൊല്യൂഷനില്‍ 6.3 ഇഞ്ച് സമോലെഡ് സ്‌ക്രീനാണ് ഫോണിനുള്ളത്. 660 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,800 എംഎഎച്ചാണ് ബാറ്ററി. കൂടാതെ 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 568 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വാരിയന്റുകള്‍ സാംസങ് ഗ്യാലക്സി എ9 എസ്‌ന്റെ പ്രത്യേകതയാണ്. ഫോണിന്റെ പുറകുവശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. അതോടൊപ്പം നാല് റിയര്‍ ക്യാമറകളാണ് ഫോണിനുള്ളത്. 8 എംപി വൈഡ് സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ്, 24 എംപി ക്യാമറ, 5 എംപി ഡെപ്ത് സെന്‍സര്‍ എന്നിവ. 24 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. 6 ജിബി റാം വാരിയന്റിന് സാംസങ് കമ്പനി 37,040 രൂപയാണ് വില പറഞ്ഞിരിക്കുന്നത്.
Post Your Comments