തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപെട്ടു ചെകുത്താനും കടലിനും ഇടയിലാണ് സര്‍ക്കാരെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് സമ്മര്‍ദം ചെലുത്തുമ്പോൾ മറുഭാഗത്ത് ഭക്തരുടെ വേഷത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം വിധിക്കെതിരെ സമരം ചെയ്യുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സന്നിധാനത്തുനിന്ന് മടങ്ങി പോരേണ്ടി വന്നു. ഫാസിസം അഴിഞ്ഞാടുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണു ബിജെപിയുടെ ലക്ഷ്യം. അവര്‍ സമവായം ആഗ്രഹിക്കുന്നില്ല. സുപ്രീംകോടതിയെ വിവരങ്ങള്‍ അറിയിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഉചിതമാണെന്നും ബോര്‍ഡ് യോഗം ചേരുന്നത് പതിവാണെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments