Latest NewsKeralaIndia

നട അടയ്ക്കും മുൻപ് വേഷപ്രച്ഛന്നരായി യുവതികളെ ശബരിമലയിൽ എത്തിക്കാൻ ശ്രമമെന്ന് സൂചന :പമ്പയിലും സന്നിധാനത്തും കനത്ത സുരക്ഷ

ഇതിനു മുന്നോടിയായി സ്വാമിമാരെ മലയിൽ നിന്നും ഇറക്കുമെന്നും റിപ്പോർട്ട് ഉണ്ട്.

പത്തനംതിട്ട : വേഷപ്രച്ഛന്നരായി യുവതികളെ ശബരിമലയിൽ എത്തിക്കാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ടുകൾ. പൊലീസിന്റെ സഹായത്തോടെ ഇവരെ മല കയറ്റാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. ഇതിനു മുന്നോടിയായി സ്വാമിമാരെ മലയിൽ നിന്നും ഇറക്കുമെന്നും റിപ്പോർട്ട് ഉണ്ട്.

കൂടാതെകൂടുതൽ പൊലീസുകാരെ ശബരിമലയിൽ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടക്കും. നിരവധി ഭക്തരാണ് ഇപ്പോഴും സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം യുവതികള്‍ക്ക് ശബരിമല പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്.

read also: ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ട്, നിലപാട് കടുപ്പിച്ച്‌ പന്തളം രാജകുടുംബം

നിലക്കല്‍ ഉള്‍പ്പെടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി വരെ തുടരും. ഇന്നലെ അമ്പത് വയസില്‍ താഴെയുള്ള നാല് യുവതികളെയാണ് ശബരിമലയില്‍ തടഞ്ഞത്. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് ഇവരെല്ലാവരും പൊലീസിനോട് പറഞ്ഞത്. തെലങ്കാന സ്വദേശികളാണ് എല്ലാവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button