Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsHealth & Fitness

ക്യാൻസറിനെയും ചെറുക്കും രക്തശാലി നെല്ല്

 

ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളിലൊരാളായ ചരകന്റെ വിഖ്യാത ഗ്രന്ഥമായ ചരകസംഹിതയില്‍ പരാമര്‍ശമുള്ള നെല്ലിനമാണ് രക്തശാലി. വയനാട്ടിലെ ആദിവാസികള്‍ കൃഷിചെയ്തുവന്ന സവിശേഷയിനം നെല്‍വിത്തായ രക്തശാലി വേരറ്റുപോയി എന്നാണ് ഏവരും കരുതിയത്. എന്നാൽ രക്തശാലി നെല്ലിനം വീണ്ടും തിരികെയെത്തിച്ചിരിക്കുകയാണ് നിഷാദ്. ആലപ്പുഴ മാരാരിക്കുളത്തെ യുവകർഷകനാണ് ഇദ്ദേഹം. ഒരുകാലത്ത് ഇന്ത്യയിലെ രാജവംശങ്ങള്‍ക്കായി, അവരുടെ ആരോഗ്യവും യൗവ്വനവും സംരക്ഷിക്കാനായി പ്രത്യേകം കൃഷി ചെയ്തു വന്നിരുന്ന ഔഷധ ഗുണമുള്ള അരിയാണ് രക്തശാലി.

നെല്ലിനും അരിക്കും ചുവന്ന നിറമാണ്. സ്വാദിനൊപ്പം നിരവധി ഔഷധ ഗുണങ്ങളും രക്തശാലിയുടെ പ്രത്യേകതയാണ്. ഈ അരി സ്ഥിരമായി ഉപയോഗിച്ചാല്‍ യൗവ്വനം നിലനിര്‍ത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു. നശിച്ചുപോയ കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും കാന്‍സറിനെ പ്രതിരോധിക്കാനുമുള്ള കഴിവ് രക്തശാലി അരിയില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍ക്കുണ്ട്. ഇത് പരിശോധനയിലൂടെയും പഠനങ്ങളിലൂടെയും തെളിയിച്ചതാണെന്ന് കർഷകനായ നിഷാദ് പറയുന്നു.

ഒരുവിധത്തിലുള്ള രാസവളവും പ്രയോഗിക്കാതെ പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. രക്തശാലി നെല്ല് ഒരു ഏക്കറില്‍ കൃഷി ചെയ്താല്‍ 1200 കിലോ അരി ലഭിക്കും. മൂപ്പെത്താന്‍ 90 ദിവസം പിടിക്കും. ഫേസ്‍ബുക്ക്, വാട്സ് ആപ്പ് തുടങ്ങി നവ മാധ്യമങ്ങൾ വഴി പ്രചരണം നടത്തി വിപണനം നടത്തുകയാണ് നിഷാദ്.

കാന്‍സര്‍ബാധയ്ക്ക് ചികിത്സയിലിരിക്കുന്നവര്‍ക്കുള്ള ഔഷധമായും രക്തശാലി ഉപയോഗിച്ചുവരുന്ന. ശാലി ഇനത്തിലുള്ള നെല്ലിനത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് രക്തശാലി. കിലോയ്ക്ക് 250 രൂപയാണ് വില. പൊതുവിപണിയില്‍ ലഭ്യമല്ലാത്ത ഈ നെല്ലിനം പൂര്‍ണമായും ആയുര്‍വേദമരുന്നായാണ് ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button