KeralaLatest News

രാഹുല്‍ ഈശ്വറിനു ജാമ്യം

പത്തനംതിട്ട: രാഹുല്‍ ഈശ്വറിന് ജാമ്യം. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിക്കാത്ത വകുപ്പാണ് രാഹുലിനു മേല്‍ ചുമത്തിയിരുന്നത്. ആന്ധ്രപ്രദേശിയില്‍ നിന്നെത്തിയ മാധവി എന്ന സ്ത്രീയെ മലകയറാന്‍ സമ്മതിച്ചില്ല, പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും തടസപ്പെടുത്തി എന്നു പറഞ്ഞായിരുന്നു അറസ്റ്റ്. എന്നാല്‍ ആ സമയത്ത് രാഹുല്‍ സന്നിധാനത്തായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പടെ ആരോപിച്ചിരുന്നത്., പമ്പയിലോ മരക്കൂട്ടത്തിനടുത്തോ രാഹുല്‍ ഉണ്ടായിരുന്നില്ല.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുല്‍ സന്നിധാനത്ത് അറസ്റ്റിലായത്. ആന്ധ്രയില്‍നിന്നു വന്ന സംഘത്തിലെ മാധവി എന്ന യുവതിയെ മല കയറുന്നതില്‍നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നും പരാതിയുണ്ട്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു കൊട്ടാരക്കര സബ്ജയിലിലേക്കു മാറ്റിയ രാഹുലിന്റെ ആരോഗ്യം മോശമായതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയത്.

എന്നാല്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള ഉപവാസമാണ് രാഹുല്‍ തുടരുന്നതെന്ന് പൊലീസ് പറയുന്നു. പൊലീസ് സുരക്ഷയില്‍ പമ്ബ കടന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ പ്രവേശിച്ച ആന്ധ്ര കുടുംബത്തെ പൊലീസ് പിന്മാറിയതോടെ രാഹുലും സംഘവും തടയുകയായിരുന്നെന്നായിരുന്നു പരാതി. ഭീഷണിപ്പെടുത്തിയാണു പിന്തിരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button