ബാഴ്‌സലോണ: ലണ്ടനിലേക്കുള്ള 22എഫ് റയാനെയര്‍ വിമാനത്തിലാണ് 77 വയസ്സുകാരിയും രോഗിയുമായ കറുത്ത വര്‍ഗക്കാരിക്ക് നരെ വെളുത്ത വര്‍ഗക്കാരന്‍ വര്‍ഗീയ അധിക്ഷേപം നടത്തിയത്. വിമാനം പുറപ്പെടാന്‍ തുടങ്ങവെ തന്റെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യ വയസ്‌കയെ നോക്കി ‘ നീ എന്റെ അടുത്താണോ ഇരിക്കുന്നത് ഇറങ്ങിപോകൂ എന്ന് ഒച്ചവെക്കുകയും തള്ളിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. മധ്യ വയസ്‌കയെ നോക്കി വൃത്തികെട്ടവള്‍, തടിച്ചി, രോഗി, തന്തയില്ലാത്തവള്‍, എന്നിങ്ങനെ വിളിച്ചായിരുന്നു അധിക്ഷേപം. ഡേവിഡ് ലോറന്‍സ് എന്നയാള്‍ സംഭവം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് സംഭവം ലോകം അറിയുന്നത്.
ജമൈക്കയില്‍ നിന്നും 1960 ല്‍ ബ്രിട്ടനിലേക്ക് കുടിയേറിയ സ്ത്രീ ഭര്‍ത്താവിന്റെ ചരമവാര്‍ഷിക ദിനം ആചരിച്ചതിന് ശേഷം അവധികഴിഞ്ഞ് മടങ്ങവെയായിരുന്നു ഇത്തരമൊരു ദയനീയ അനുഭവം. സംഭവത്തിനെതിരെ യാത്രികരില്‍ ഒരാള്‍ മാത്രമാണ് പ്രതികരിച്ചതെന്നും ബാക്കിയെല്ലാവരും നോക്കിയിരിക്കുകമാത്രമാണ് ചെയ്തതെന്നും അപമാനിച്ച വെള്ളക്കാരനെ പുറത്താക്കുന്നതിനു പകരം സ്ത്രീയെ മാറ്റിയിരുത്തുകയാണ് വിമാന ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും ദൃശ്യം പകര്‍ത്തിയ ലോറന്‍സ് വിദേശ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments