Latest NewsKeralaIndia

അയ്യപ്പ സന്നിധിയിൽ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്

സന്നിധാനം: അയ്യപ്പ സന്നിധിയിൽ കണ്ണീരോടെ ഐ ജി ശ്രീജിത്ത്. തന്റെ നിസഹായാവസ്ഥയിൽ സ്ത്രീകളെ മലകയറ്റാൻ തുനിഞ്ഞതിനുള്ള മാപ്പപേക്ഷയായി ആണ് അയ്യപ്പ ഭക്തർ ഇതിനെ കാണുന്നത്. വിശ്വാസം മാറ്റി വെച്ച് കടുത്ത മാനസിക സംഘർഷത്തോടെ അദ്ദേഹം തന്റെ കൃത്യം നിര്വഹിച്ചതിനുള്ള പ്രായശ്ചിത്തമാണ് അദ്ദേഹത്തിന്റെ ബാഷ്പാഞ്ജലി എന്നാണ് ഭക്തർ വിലയിരുത്തുന്നത്.

ശ്രീജിത്ത് സാധാരണ ഭക്തനെ പോലെ ശബരിമലയില്‍ നിറഞ്ഞൊഴുകുന്ന മിഴികളോടെ അയ്യപ്പനെ ദര്‍ശിക്കുന്ന ചിത്രം വൈറലാവുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ശ്രീജിത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. കൈകള്‍ കൂപ്പി ഭക്തര്‍ക്കിടയില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കാണാം.
ചുംബന സമരത്തിലൂടെ ശ്രദ്ധേയയായ വിമെന്‍ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയും ഹൈദരാബാദില്‍ നിന്നുള്ള മോജോ ടി.വി റിപ്പോര്‍ട്ടര്‍ കവിതാ കോശിയും ശനിയാഴ്‌ച ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയിരുന്നു.

ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതികളെ ശബരിമല നടയുടെ പതിനെട്ടാംപടിക്ക് ഇരുനൂറ് മീറ്റര്‍ അകലെ നടപ്പന്തലില്‍ എത്തിച്ചത്. എന്നാല്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോയിരുന്നു. നടപ്പന്തലിലെ പ്രതിഷേധക്കാരോട് ഐ.ജി സംസാരിച്ചത് വിശ്വാസികളുടെ ഭാഷയിലായിരുന്നു. തന്റെ സുരക്ഷാകവചവും ഹെല്‍മറ്റും അഴിച്ചുവച്ച ശേഷമായിരുന്നു ഇത്.

Image may contain: 6 people, including Suresh Kunnam

മറ്റ് വിശ്വാസകളെ പോലെ ഞാനും ഭക്തനാണ്. എന്നാല്‍,​ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പാക്കേണ്ട സാഹചര്യമുണ്ട് . നിങ്ങളുടെ വിശ്വാസം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും ഐ.ജി പ്രതിഷേധക്കാരോട് വ്യക്തമാക്കുകയായിരുന്നു. നിയമം നടപ്പാക്കേണ്ട ബാദ്ധ്യതയുള്ളതിനാലാണ് താന്‍ അവര്‍ക്ക് സുരക്ഷ ഒരുക്കിയതെന്നും ഐ.ജി പറഞ്ഞു. ഐ.ജിയുടെ ഈ വാക്കുകളെ സമചിത്തതയോടെയാണ് ഭക്തര്‍ കേട്ടുനിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button