ഹൈദരാബാദ്: ഹൈദരാബാദിലെ ചരിത്ര പ്രസിദ്ധമായ ഹുസൈന്‍ സാഗര്‍ തടാകം ഗണേശ ചതുര്‍ത്ഥി, ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ കഴിഞ്ഞതോടെ പൂര്‍ണ്ണമായും മലിനമായ അവസ്ഥയിലാണ്. നദിയില്‍ ഗണേശ വിഗ്രഹങ്ങളുടെയും പുഷ്പങ്ങളുടെയും അവശിഷ്ടങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. വിഗ്രഹങ്ങള്‍ക്ക് നല്‍കിയ നിറങ്ങള്‍ വെള്ളത്തില്‍ കലരാന്‍ തുടങ്ങിയതോടെ സ്ഥിതി കൂടുതല്‍ വഷളായി്. ഇത് ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
ഹുസൈന്‍ സാഗറിനെ പഴയ നിലയിലേക്ക് കൊണ്ട് വരാന്‍ ഗ്രെറ്റര്‍ ഹൈദരബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) പ്രതേക്യ സംഘത്തെ നിയമിച്ചു. തടാകം വൃത്തിയാക്കുന്നതിന് പത്ത് പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി വണ്ടിയും നല്‍കിയിട്ടുണ്ട്. അഞ്ച് ദിവസം കൊണ്ട് ശുചീകരണം പൂര്‍ത്തിയാക്കുമെന്ന് ജിഎച്ച്എംസി അഡീഷണല്‍ കമ്മീഷണര്‍ ഹരി ചന്ദന പറഞ്ഞു.
Post Your Comments