Latest NewsKeralaQatar

സ്വരുക്കൂട്ടിയതെല്ലാം മഴയെടുത്തു, രണ്ടരപതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് രവിദാസ് വെറും കയ്യോടെ നാട്ടിലേക്ക്

രണ്ടു പതിറ്റാണ്ടിനിടയിലെ ഖത്തര്‍ പ്രവാസത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്ന് രവിദാസ് പറയുന്നു.

പ്രവാസി ജീവിതം നയിച്ച് താന്‍ സമ്പാദിച്ചതെല്ലാം ഒറ്റമഴകൊണ്ട് മുങ്ങിപ്പോയതിന്റെ ഞെട്ടലിലാണ് ഖത്തറിലെ പ്രമുഖ വില്ല ഗ്രൂപ്പില്‍ അക്കൗണ്ടന്റായ രവിദാസ്. കമ്പനിയുടെ ലേബര്‍ ക്യാംപിനോടു ചേര്‍ന്ന വീട്ടിലായിരുന്നു താമസം. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ എത്തിയപ്പോഴാണു പ്രദേശമാകെ വെള്ളം നിറഞ്ഞതു കണ്ടത്. രണ്ടു പതിറ്റാണ്ടിനിടയിലെ ഖത്തര്‍ പ്രവാസത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്ന് രവിദാസ് പറയുന്നു. വീട്ടിനുള്ളില്‍ കയറിയപ്പോള്‍ നെഞ്ചറ്റം വെള്ളം. സകല സാധനങ്ങളും വെള്ളം കയറി നശിച്ചനിലയില്‍. അലമാരയുടെ മുകള്‍ത്തട്ടില്‍ ഉണ്ടായിരുന്ന നനയാത്ത ഡ്രസുകളും മരുന്നുകളുമായി പുറത്തിറങ്ങിയപ്പോഴേക്കും കാറിനുള്ളില്‍ വെള്ളം കയറി തിരികെ ഓഫിസിലേക്കു പോകാനാകാതെ കുടുങ്ങിപ്പോയി.

മൂന്നാര്‍ സ്വദേശിയായ രവിദാസ് നാട്ടില്‍ ഒരു റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിന്റെ അവസാനഘട്ടത്തിലെത്തിയിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായ തിരിച്ചടി കിട്ടുന്നത്. സെപ്റ്റംബറില്‍ നടക്കേണ്ടിയിരുന്ന റിസോര്‍ട്ടിന്റെ ഉദ്ഘാടനം അനിശ്ചിതത്വത്തിലായ വിഷമത്തിലിരിക്കുമ്പോഴാണ് ഖത്തറിലെ താമസസ്ഥലവും വെള്ളത്തിലായത്. രവിദാസ് ഖത്തറിലെ ജോലി മതിയാക്കി ഒക്ടോബര്‍ ആദ്യം നാട്ടില്‍ പോകാനിരുന്ന രവിദാസ് പകരക്കാരനെ കിട്ടാത്തതിനാല്‍ ഡിസംബര്‍ വരെ ജോലിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. രവിദാസിന്റെ ഭാര്യ മിനി നാട്ടില്‍നിന്ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയെങ്കിലും റോഡിലെ വെള്ളക്കെട്ടുമൂലം വീട്ടിലെത്താനായില്ല. ദോഹയിലുള്ള ഒരു ബന്ധുവെത്തി രാത്രിയോടെയാണു മിനിയെ വീട്ടിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button