Latest NewsIndia

ഇന്ത്യന്‍ ചരിത്രം വഴിമാറുന്നു; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മൂകനും ബധിരനുമായ വ്യക്തി

മധ്യപ്രദേശ്: 1998 ല്‍ ട്രാന്‍സ്‌ജെന്‍ഡറായ ഷബ്‌നം മൌസി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു ഏതായിരുന്നു. അതിനു ശേഷം ഇത് ആദ്യമായി മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍ ബധിരനും മൂകനുമായ സുന്ദീപ് ശുക്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു.

സുന്ദീപ് ശുക്ല മധ്യപ്രദേശിലെ സത്‌ന ജില്ല സ്വദേശിയാണ്. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഇന്‍ഫോസിസ് എന്‍ഞ്ചീനിയര്‍ ആയ സുന്ദീപ് തന്റെ ജോലി ഉപേഷിച്ചാണ് രാഷ്ട്രീയ പ്രവേശനത്തിന് എത്തുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്ക് പല വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും തിരഞ്ഞെടുപ്പ് വിജയിച്ച് കഴിഞ്ഞാല്‍ ഇതെല്ലാം മറക്കുന്ന പ്രവണതയാണ് സാധാരണയായി കാണാറുള്ളത്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെയും ശാരീരികവൈകല്യം അനുഭവിക്കുന്നവരെയും സഹായിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ദ്വിഭാഷി സഹായത്തോടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരു അവസരമാണ് ഞാന്‍ നിങ്ങളോട് ചോദിക്കുന്നത്. ജനങ്ങളുടെ അമൂല്യമായ വോട്ട് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്ത പാര്‍ട്ടികള്‍ക്ക് നല്‍കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ മുന്‍ നിര പാര്‍ട്ടികളായ ബിജെപിയുടെയോ കോണ്‍ഗ്രസിന്റെയോ സ്ഥാനാര്‍ത്ഥിയാകാതെ സ്വതന്ത്രനായാണ് സുന്ദീപ് ശുക്ല മത്സരിക്കുന്നത്.

shortlink

Post Your Comments


Back to top button