പമ്പ: അതിനിര്‍ണ്ണായക നിമിഷം ശബരിമല സന്നിധാനത്ത് നിന്നുള്ള റിപ്പോര്‍ട്ടിങ് നിര്‍ത്തി മുഖ്യധാരാ മാധ്യമങ്ങളെല്ലാം മലയിറങ്ങി. പോലീസിന്റെ രഹസ്യ നിർദ്ദേശത്തെ തുടർന്നാണ് ഇവർ മലയിറങ്ങിയതെന്നാണ് ഇപ്പോൾ മലയിലുള്ള മറ്റു മാധ്യമ പ്രവർത്തകർ പറയുന്നത്. സന്നിധാനത്ത് ഇന്ന് പ്രശ്‌നങ്ങളുണ്ടാകുമെന്നും ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെ അയ്യപ്പഭക്തരുടെ കൈയേറ്റ ശ്രമമുണ്ടാകുമെന്നും പൊലീസ് ചാനലുകളെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഭക്തരുടെ അക്രമം ഉണ്ടാകുമെന്നും അതിനാല്‍ മലയിറങ്ങണമെന്നും ജനം ടിവി പ്രതിനിധിയോട് പൊലീസ് ആവശ്യപ്പെട്ടുമില്ല. മറുനാടന്‍, മംഗളം, തുടങ്ങിയവരും സന്നിധാനത്ത് തുടരുന്നുണ്ട്. ഇവര്‍ക്കും ഇത്തരത്തില്‍ സൂചനകളൊന്നും പൊലീസ് നല്‍കിയിട്ടില്ലെന്നതാണ് വസ്തുത.ഇതോടെ സന്നിധാനത്ത് ഇന്ന് ആകെ അനിശ്ചിതത്വം നിറയുകയാണ്. ചാനലുകളെ മാറ്റി നിര്‍ത്തിയായിരുന്നു നിലയ്ക്കലിലെ പൊലീസ് ഓപ്പറേഷന്‍. ഭക്തരുടെ ക്ഷോഭം ചാനലുകള്‍ക്ക് എതിരാണെന്നും അതിനാല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും പൊലീസ് നിലയ്ക്കല്‍ ഓപ്പറേഷന് മുമ്പ് ചാനലുകളെ അറിയിച്ചു.
ഇത് അംഗീകരിച്ച് ചാനലുകള്‍ സംഘര്‍ഷ സ്ഥലത്ത് നിന്ന് മാറി. അതിന് ശേഷമാണ് പൊലീസ് ലാത്തി വീശിയും വാഹനങ്ങള്‍ തകര്‍ത്തതും. സമാന രീതിയിലെ ഓപ്പറേഷന്‍ ഇന്ന് സന്നിധാനത്തുണ്ടാകുമെന്നാണ് സൂചന.സുപ്രീംകോടതി വിധി നടപ്പായി എന്നുറപ്പിക്കാന്‍ സ്ത്രീകളെ ഇന്ന് പൊലീസ് സന്നിധാനത്തുകൊണ്ടു വരുമെന്ന അഭ്യൂഹം ശക്തമാണ്. അതുകൊണ്ട് തന്നെ പന്തളം കൊട്ടാര പ്രതിനിധി പോലും സന്നിധാനത്ത് എത്തിയിട്ടുണ്ട്. പരിവാര്‍ നേതാക്കളും സന്യാസി പ്രമുഖരും നിലയുറപ്പിക്കുന്നു.
ഇതെല്ലാം സ്ത്രീ പ്രവേശനത്തെ തടസ്സപ്പെടുത്തുന്ന കാര്യങ്ങളാണ്. പൊലീസ് ഓപ്പറേഷനിലൂടെ മാത്രമേ സ്ത്രീ പ്രവേശനം ഇനി സാധ്യമാകൂ. ഇന്ന് നട അടയ്ക്കുന്ന അവസാന ദിവസമാണ്. വൈകുന്നേരും നാല് മണിക്ക് ശേഷം ഭക്തരെ ആരേയും സന്നിധാനത്തേക്ക് പൊലീസ് പമ്പയില്‍ നിന്ന് കടത്തി വിടല്ല. സന്നിധാനത്തുള്ള എല്ലാവരേയും മലയിറപ്പിക്കുകയും ചെയ്യും. ഇതിന് ശേഷം രാത്രിയില്‍ സ്ത്രീകളെ കൊണ്ടു വരാന്‍ രഹസ്യ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പൊലീസ് ഏതറ്റം വരേയും പോകുമെന്നും അവരോട് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.
ഇതിനിടെ യുഎഇയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയിട്ടുണ്ട്. പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുമായി മുഖ്യമന്ത്രി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ശ്രീവാസ്തവയുടെ നിലപാടാകും ഇനി നിര്‍ണ്ണായകം. ശ്രീവാസ്തവ നിര്‍ദ്ദേശിച്ചാല്‍ സന്നിധാനത്തും പൊലീസ് ഓപ്പറേഷനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ സ്ത്രീകളെത്തിയാല്‍ പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തില്‍ തടയാനും സാധ്യതയുണ്ട്. അങ്ങനെ തുലാമാസ പൂജയുടെ അവസാന ദിവസം ശബരിമലയില്‍ സര്‍വ്വത്ര അനിശ്ചിതത്വമാണ്.
Post Your Comments