തിരുവനന്തപുരം: സംസ്ഥാനം പ്രളയത്തെ നേരിട്ട രീതി എല്‍ഡിഎഫ് പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചു. ഇത് തകർക്കാനാണ് ശബരിമല വിഷയത്തിലൂടെ ബിജെപി ശ്രമിക്കുന്നതെന്നും മന്ത്രി എ കെ ബാലന്‍. ധനസമഹാരണത്തിന് വിദേശത്തു പോവാൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇത് തടയാൻ കേരളത്തിലെ ബിജെപി ഗൂഢാലോചന നടത്തിയെന്ന് എ കെ ബാലന്‍ ആരോപിച്ചു.
ഇതുമൂലം 5000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടായതെന്ന് എ കെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നൽകിയ വാക്ക് പ്രധാനമന്ത്രി നിർലജ്ജം ലംഘിച്ചുവെന്നും എ കെ ബാലന്‍ ആരോപിച്ചു. കേരളത്തിന്റെ തീരാശാപമായി ബിജെപി മാറിയെന്നും മന്ത്രി ആരോപിച്ചു. കേരളത്തിലെ സിപിഎം ന്റെ അടിത്തറ ഹിന്ദു വിശ്വാസികളുടെ വോട്ടാണ്. ഇത് ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് എകെ ബാലന്‍ പറഞ്ഞു.
ശബരിമല പ്രശ്നം ഈശ്വര വിശ്വാസികളും സർക്കാരും തമ്മിലാണ് പ്രശ്‌നമെന്ന് ബിജെപി പ്രചരിപ്പിക്കുന്നുവെന്ന് എ കെ ബാലന്‍ പറഞ്ഞു. ഗീബൽസിനെ തോൽപ്പിക്കുന്ന കള്ളമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ കേരളം പ്രതികരിക്കുമെന്നും ബിജെപിയുടെ അടിത്തറ ഇളകുമെന്നും എകെ ബാലന്‍ പറഞ്ഞു
Post Your Comments