
മഹീന്ദ്ര നടത്തുന്ന അഡ്വഞ്ചര്‍ ഗ്രേറ്റ് എസ്‌കേപ്പ് ഈ മാസം 27, 28 തീയതികളില്‍ വയനാട്ടില്‍ നടക്കും. ഓഫ് റോഡിങ് ട്രോഫി കോംപറ്റീഷനില്‍ പങ്കെടുക്കുന്നതിന് രണ്ടുപേര്‍ അടങ്ങുന്ന ടീമിന് 15,000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഈ മത്സരം ആദ്യ ദിവസമായിരിക്കും നടക്കുക. ഫോര്‍ വീല്‍ ഡ്രൈവ് ട്രയലിന് 5000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
റേസിങില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.mahindraadventure.com സന്ദര്‍ശിക്കുക.27 ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ ഞായറാഴ്ച വൈകുന്നേരം ഏഴ് മണി വരെ നീളും.
ഓഫ് റോഡ് ട്രോഫി മത്സരങ്ങള്‍ക്ക് പുറമെ, ഇത്തവണ ഫോര്‍ വീല്‍ ഡ്രൈവ് ട്രയല്‍ ഡ്രൈവ് ട്രാക്കും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഹാരിസണ്‍ മലയാളത്തിന്റെ അരപ്പേട്ട എസ്റ്റേറ്റില്‍ വെച്ചാണ് രണ്ട് ദിവസം നീളുന്ന റേസിങ് നടക്കുക.
Post Your Comments