ഛണ്ഡിഗഡ്: മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും കോടികള്‍ മുടക്കി ആഡംബര കാറുകള്‍ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് ലാന്‍ഡ് ക്രൂയിസര്‍. മന്ത്രിമാര്‍ക്ക് ഫോര്ച്ചുനര്, ഇന്നോവ കാറുകള്‍. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി 80 കോടി മുടക്കി ആഡംബര കാറുകള്‍ വാങ്ങാനൊരുങ്ങി പഞ്ചായത്ത് സര്‍ക്കാര്‍. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനു വേണ്ടിയാണ് ബുള്ളറ്റ് പ്രൂഫ് സുരക്ഷയുള്ള ലാന്‍ഡ് ക്രൂയിസര്‍ വാങ്ങുന്നത്.
ഇതുകൂടാതെ 15 ലാന്‍ഡ് ക്രൂയിസറുകള്‍ വേറെയുമുണ്ട്. നിലവില്‍ മിസ്തുബിഷി മോണ്ടിറോയിലായിരുന്നു അമരീന്ദര്‍ സിങ്ങിന്റെ യാത്ര. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്കായി 13 സ്കോര്‍പിയോയും വാങ്ങും. സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍മാര്‍ക്കായി മാരുതി ഡിസയര്‍, എര്‍ട്ടിഗ, ഹോണ്ട അമേസ് തുടങ്ങി 14 കാറുകള്‍ വാങ്ങാനും തീരുമാനമായിട്ടുണ്ട്.
Post Your Comments