Latest NewsIndia

ദുര്‍ഗാപ്രീതിക്കായി ഒന്‍പതു വയസ്സുകാരന്റെ തലയറുത്ത് ബലി നല്‍കി

ഭുവനേശ്വര്‍  :  ദുര്‍ഗാപ്രീതിക്കായി ഒന്‍പതു വയസ്സുകാരന്റെ തലയറുത്ത് ബലി അര്‍പ്പിച്ചു . ഒഡീഷയിലെ ബലാംഗിര്‍ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. മിതുന്‍ റാണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ആഗ്രഹപൂര്‍ത്തീകരണം സാധ്യമാകുന്നതിന് മിതുന്റെ സഹോദരനും അമ്മാവനും ചേര്‍ന്നാണ് ബലി നല്‍കിയത്.

ദൈവത്തെ പ്രീതിപ്പെടുത്തി ആഗ്രഹങ്ങളൊക്കെ സഫലമാക്കുകയായിരുന്നു ലക്ഷ്യമെന്ന് അറസ്റ്റിലായ സഹോദരന്‍ ശോഭാബന്‍ റാണയും അമ്മാവന്‍ കുഞ്ചാ റാണയും പൊലീസിനോട് പറഞ്ഞു. ദുര്‍മന്ത്രവാദം പരീശീലിക്കുന്നവരാണ് ഇരുവരും. ഇവര്‍ ഉപയോഗിച്ചിരുന്ന മന്ത്രപുസ്തകവും പൊലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button