സെല്‍ഫി ക്യാമറയുടെ മികവില്‍ തിളങ്ങാന്‍ പോകുന്ന ലെനോവോ എസ്5 പ്രോ ചൈനയില്‍ അവതരിപ്പിച്ചു. 13,700 രൂപയാണ് ഫോണിന് വില വരുന്നത്. ഒക്ടോബര്‍ 23 മുതല്‍ ഫോണ്‍ ചൈനയില്‍ വില്‍പ്പയാരംഭിക്കും. 2246×1080 പിക്‌സല്‍, 18:7:9 ആസ്‌പെക്‌ട് റേഷ്യോയില്‍ 6.18 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 636 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ്.
6 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.
ബാക്ക് വശത്ത് 20 എംപി 12 എംപി ക്യാമറയും ഫ്രണ്ടില്‍ 20 എംപി 8 എംപി ക്യാമറകളുമാണ് ഉള്ളത്. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3,500 എംഎഎച്ചാണ് ബാറ്ററി. ബ്ലു, ബ്ലാക്ക്, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
Post Your Comments