Latest NewsUAEKerala

ഹരിവരാസനം വായിച്ച് അറബി

ശബരിമല വിഷയത്തില്‍ അറബ് ലോകത്തിന്റെ പിന്തുണയാണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധം രൂക്ഷമാകുമ്പോള്‍ ഹരിവരാസനം വയലിന്‍ വായിക്കുന്ന അറബിയുടെ വീഡിയോ വൈറലാകുന്നു. ശബരിമല വിഷയത്തില്‍ അറബ് ലോകത്തിന്റെ പിന്തുണയാണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. മലയാളികളോടുള്ള സ്‌നേഹവും ആദരവും നേരത്തെയും അറബ് ലോകം വ്യക്തമാക്കിയിട്ടുണ്ട്. പ്രളയബാധിതര്‍ക്ക് വന്‍ സഹായങ്ങളാണ് അറബ് നാട്ടില്‍ നിന്നുമെത്തിയത്. അയ്യപ്പനെ പാടിയുറക്കുന്ന ഹരിവരാസനം വയലിനില്‍ വായിച്ചാണ് ഇത്തവണ ആ പിന്തുണ അറിയച്ചതെന്നാണ് ഭക്തരുടെ അഭിപ്രായം. സോഷ്യല്‍ മീഡിയയിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഭാരതീയ സംഗീത സഭയിലാണ് അറബി വയലിന്‍ വായിച്ചത്.

https://www.facebook.com/sreeni.tr.3/videos/527824277680106/?t=16

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുനൂറ് കോടി രൂപയെക്കാള്‍ വലുതാണ് യുഎഇ ഭരണാധികാരികള്‍ നല്‍കിയ സ്‌നേഹമെന്ന് പറയുകയുണ്ടായി. അതേസമയം നല്ലകാലത്തും മോശം കാലത്തും കേരളത്തിനൊപ്പമുണ്ടാകുമെന്ന് യുഎഇ സഹിഷ്ണുതാകാര്യമന്ത്രി നഹ്യാന്‍ ബിന്‍ മുബാറഖ് കല്‍ നഹ്യാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button