കൊല്ലം: ശബരിമലയില്‍ യുവതീപ്രവേശത്തില്‍ എന്‍എസ്എസിനെ പ്രകോപിപ്പിക്കുന്ന സമീപനം പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകരുതെന്ന മുന്നറിയിപ്പുമായി സിപിഎം നേതൃത്വം. എന്‍എസ്എസ് നിലപാടിനെ പ്രസംഗങ്ങളിലോ പ്രതികരണങ്ങളിലോ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് പാര്‍ട്ടീ നിര്‍ദേശം. കൂടാതെ മാധ്യമങ്ങളോടു പ്രതികരിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും മന്ത്രിമാര്‍ സംയമനം പാലിക്കണമെന്നും നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യത്യസ്തമായ പ്രതികരണങ്ങളുമായി രംഗത്തുവരരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ശബരിമല വിഷയം സംബന്ധിച്ച നിലപാട് പാര്‍ട്ടി ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറാക്കിയ രേഖയില്‍ എന്‍എസ്എസിനെ പരാമര്‍ശിക്കുന്നതു വേണ്ടെന്നുവച്ചു. എന്നാല്‍ എന്‍എസ്എസിലെ ഒരു വിഭാഗത്തെ കൂട്ടുപിടിച്ചു ബിജെപിയും ആര്‍എസ്എസും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നുവെന്ന വിലയിരുത്തലും കീഴ്ഘടകങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്.
ശബരിമല വിഷയത്തിലെ എന്‍എസ്എസ് നിലപാട് സമുദായംഗങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തിലാണ്. അതിനെ രാഷ്ട്രീയമായി നേരിടേണ്ടതില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ശബരിമല വിധി വരെ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് എന്‍എസ്എസ് നേതൃത്വം സ്വീകരിച്ചതെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Post Your Comments