തിരുവനന്തപുരം: മുതിർന്നവർ നടത്തുന്ന സമരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന നിർദേശവുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. കുട്ടികൾക്ക് ശാരീരികമോ മാനസികമോ ആയ പ്രയാസങ്ങളുണ്ടാക്കുന്ന സമരമുറകൾക്ക് കുട്ടികളെ ഉപയോഗിക്കുന്നത് ഭരണഘടനയ്ക്കും ബാലാവകാശ സംരക്ഷണ നിയമത്തിനും എതിരാണെന്നും നിർദ്ദേശം പാലിച്ചില്ലെങ്കിൽ ബാലനീതി നിയമം 75-ാം വകുപ്പുപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും അധ്യക്ഷൻ പി. സുരേഷ് അറിയിച്ചു.
Post Your Comments