ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം കടന്നുകയറിയത് അബദ്ധത്തിലാകാമെന്ന് ഇന്ത്യന്‍ സേനാവൃത്തങ്ങള്‍. ദിബാങ് താഴ്വരയിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) അടുത്തിടെ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു എന്നാല്‍ ഇതില്‍ ആശങ്ക വേണ്ടെന്നും ഇവിടെ ചിലയിടങ്ങളില്‍ അതിര്‍ത്തി വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അബദ്ധത്തില്‍ കടന്നു കയറിയതാവാമെന്നാണു സൂചന. 10 ദിവസം മുന്‍പാണു സംഭവം. ലഡാക്ക്, ദോക് ലാ എന്നിവിടങ്ങളില്‍ നടന്ന പോലെ കരുതിക്കൂട്ടിയുള്ള കടന്നുകയറ്റമല്ലിതെന്നാണ് ഇന്ത്യന്‍ സേനയുടെ നിഗമനം. കഴിഞ്ഞ ഓഗസ്റ്റില്‍ ലഡാക്കില്‍ 14 തവണ ചൈന അതിര്‍ത്തി ലംഘിച്ചിരുന്നു.
Post Your Comments