Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ട്രെയിൻ ദുരന്തം; മരണം 60; പ്രതിഷേധം ആളിക്കത്തുന്നു

ട്രെയിൻ വരുന്നതിന് മുമ്പ് ഒരു മുന്നറിയിപ്പും കിട്ടിയില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ

അമൃത്സർ: പഞ്ചാബിലെ അമൃത്സറിലുണ്ടായ 60 പേരുടെ മരണത്തിന്‌ കാരണമായ ട്രെയിൻ ദുരന്തത്തിന് പിന്നിൽ അധികാരികളുടെ അനാസ്ഥയെന്ന് ആരോപിച്ച് സംഭവസ്ഥലത്ത് ജനക്കൂട്ടത്തിന്റെ വൻപ്രതിഷേധം. ദസറ ആഘോഷത്തിനായി ആളുകൾ തടിച്ചൂകൂടുമെന്ന് അറിവുണ്ടായിരുന്നിട്ടും അധിക‍തർ മുന്നറിയിപ്പോ സുരക്ഷയോ ഒരുക്കിയില്ലെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു.

ദസറ ആഘോഷത്തിനായി 700ൽ അധികം പേർ തടിച്ചുകൂടിയിടമാണ് ദുരന്തഭൂമിയായത്. അമൃത്സറിനും മാനാവാലയ്ക്കും ഇടയിലുള്ള 27-ാം നമ്പർ റെയിൽവേ ക്രോസിങിന് സമീപത്താണ് അപകടം സംഭവിച്ചത്. ആഘോഷത്തോട് അനുബന്ധിച്ച് രാവണന്‍റെ രൂപം കത്തിക്കുന്ന ചടങ്ങ് ഈ റയില്‍വെ ട്രാക്കിന് സമീപത്താണ് സംഘടിപ്പിച്ചിരുന്നത്. രാവണ രൂപം കത്തിക്കുകയും പടക്കം പൊട്ടുകയും ചെയ്തപ്പോള്‍ ആളുകള്‍ ട്രാക്കിലേയ്ക്ക് കയറി നിന്നു. എന്നാല്‍ പടക്കം പൊട്ടുന്ന ശബ്ദം കാരണം ആളുകള്‍ ട്രെയിനിന്‍റെ വരവറിഞ്ഞില്ല.

തീവണ്ടി പോകുന്നതിനായി ഗേറ്റ് അടച്ചിരുന്നെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. എന്നാൽ ട്രെയിൻ വരുന്നതിന് മുമ്പ് ഒരു മുന്നറിയിപ്പും കിട്ടിയില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. തിരക്ക് നിയന്ത്രിക്കാനും സംവിധാനമുണ്ടായിരുന്നില്ല. ആഘോഷത്തിന് പൊലീസ് അനുമതിയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും പ്രതിഷേധകാർ ആരോപിച്ചു. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചവരിൽ ഏറെയും എന്നാണ് റിപ്പോർട്ടുകൾ.

https://youtu.be/mosJqivhYSU

shortlink

Related Articles

Post Your Comments

Related Articles


Back to top button