തിരുവനന്തപുരം : വാക്കേറ്റത്തിനിടെ മകന്റെ കുത്തേറ്റ് പിതാവ് കൊല്ലപ്പെട്ടു. ആറ്റിങ്ങലില്‍ അവനവഞ്ചേരി കൈപറ്റിമുക്ക് പുന്നയ്ക്ക വിളാകത്ത് വീട്ടില്‍ ശശിധരന്‍ നായര്‍ (55) ആണ് മകന്‍ ശരത്തിന്റെ കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പതരമണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങലിലെ ഓട്ടോ ഡ്രൈവറായ മകന്‍ ശരത്തും പിതാവ് ശശിധരന്‍ നായരും തമ്മില്‍ വാക്കേറ്റമുണ്ടായി.ഇതിനിടെ മകന്‍ അച്ഛനെ കുത്തുകയായിരുന്നു.
കുത്തേറ്റു നിലത്തു വീണ ശശിധരന്‍ നായരെ ഉടന്‍ തന്നെ ശരത്തും അമ്മയും വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശരത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോക്‌സോ കേസില്‍ പ്രതിയായ ശശിധരന്‍ നായര്‍ അടുത്തിടെയാണു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
Post Your Comments