Latest NewsKeralaIndia

‘നിനക്ക് ലോകം അറിയുന്ന ആളാവണ്ടേ?’ ഭയന്ന് ആദ്യം തന്നെ പിന്തിരിയാൻ തുടങ്ങിയ കവിത വീണ്ടും മല കയറിയതിന് പിന്നിൽ..

ശബരിമലയിൽ ആദ്യമായി കയറി റിപ്പോർട്ട് ചെയ്ത വനിത മാധ്യമ പ്രവർത്തക എന്ന പേരിൽ നിന്നെ ലോകം എന്നും ബഹുമാനത്തോടെ കാണണോ?

പത്തനംതിട്ട : ശബരിമലയിലെ ആചാരങ്ങള്‍ തെറ്റിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ യുവതികളിലൊരാളായ ഹൈദരാബാദ് സ്വദേശിനി കവിത ആദ്യം പിന്തിരിയാൻ തീരുമാനിച്ചിരുന്നതായി റിപ്പോർട്ട്. ഒരു ചാനലിലെ റിപ്പോർട്ടറിന്റെ ചോദ്യത്തിലാണ് കവിതയുടെ പ്രതികരണം. സ്ത്രീകൾ പോയി റിപ്പോർട്ട് ചെയ്യാമെന്ന മറ്റു ചിലരുടെ പ്രേരണയിൽ കവിത ശബരിമലയിലെത്തുകയായിരുന്നു.

എന്നാൽ പമ്പയിലെത്തിയപ്പോൾ തന്നെ പോലീസിൽ നിന്നും ഇവർക്ക് സ്ഥലത്തെ സംഭവ വികാസങ്ങൾ അറിയാൻ കഴിഞ്ഞു. തുടർന്ന് ഇവർ പിന്തിരിയാൻ കൂട്ടാക്കുകയായിരുന്നു. അപ്പോൾ തന്നെ അവർ അവരുടെ ചാനലിന്റെ മേധാവിയെ വിളിച്ചപ്പോൾ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു. ശബരിമലയിൽ ആദ്യമായി കയറി റിപ്പോർട്ട് ചെയ്ത വനിത മാധ്യമ പ്രവർത്തക എന്ന പേരിൽ നിന്നെ ലോകം എന്നും ബഹുമാനത്തോടെ കാണണോ എന്ന് തീരുമാനിക്കണമെന്നും ലോകം മുഴുവൻ അറിയപ്പെടാൻ ജീവിതത്തിൽ ഇനി ഇതുപോലൊരു അവസരം ലഭിക്കില്ലെന്നും അയാൾ കവിതയോട് പറഞ്ഞു. 

കവിതയോട് ചീഫ് പറഞ്ഞതായി റിപ്പോർട്ടറോട് ആ കുട്ടി തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. ഇതോടെ പെൺകുട്ടി എന്ത് വന്നാലും പോകണമെന്ന തീരുമാനത്തിലേക്ക് മാറുകയായിരുന്നു.തിരികെ ഹൈദരാബാദിലെത്തിയ കവിതക്ക് ചാനൽ നല്ല സ്വീകരണമാണ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button