പത്തനംതിട്ട: യുവതി ശബരിമലയില്‍ പ്രവേശിച്ചുവെന്ന് സംശയം കാരണം പ്രതിഷേധം. ശരണം വിളികളുമായി ശബരിമല നടപ്പന്തലില്‍ സമരക്കാര്‍ പ്രതിഷേധം നടത്തുകയാണ്. അതെ സമയം തനിക്കു 55 വയസുണ്ടെന്നാണ് തീര്‍ത്ഥാടക പറയുന്നത്. എന്നാല്‍ യുവതിയെന്ന സംശയത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്.
പിന്നീട് നേതാക്കൾ എത്തി ഭക്തരോട് സംസാരിച്ച ശേഷമാണു ഇവരെ കടത്തി വിട്ടത്. രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ച് ഇവരുടെ വയസ്സിൽ സംശയമില്ലാത്തതിനാലാണ് കടത്തി വിട്ടത്. ആചാര ലംഘനം നടത്തിയിട്ടില്ല എന്ന കാരണത്താൽ വിശ്വാസികളും ഇപ്പോൾ അടങ്ങിയിരിക്കുകയാണ്. ഇന്നലത്തേതിനേക്കാൾ കനത്ത പ്രതിഷേധമാണ് ഇന്ന് ഭക്തന്മാർ നടത്തുന്നത്.
Post Your Comments