പാലക്കാട് : അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയ മാവോയ്സ്റ്റ് നേതാവ് ഡാനിഷ് (30 ) നെ ജില്ലാകോടതി കണ്ണൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. നവംബര്‍ 3 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ശനിയാള്ച കാലാവധി കഴിഞ്ഞതോടെ പോലീസ് വീണ്ടും കോടതിയില്‍ ഹാജരാക്കിയതോടെയാണ് ഡാനിഷിനെ വീണ്ടും ജയിലില്‍ തന്നെ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.. പ്രോസിക്യുഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ് കയനാട്ടും ഡാനിഷിന്വേണ്ടി കെ ജെ യാസര്‍ അറാഫത്തും ഹാജരായി
ഒക്ടോബര്‍ 5 നായിരുന്നു കോയമ്പത്തൂര്‍ രാമനാഥപുരം പുലിയകുളം സടയപ്പ തേവര്‍ സ്ട്രീറ്റ് സ്വദേശി ഡാനിഷ് എന്ന കൃഷ്ണയെ പൊലീസ് പിടികൂടിയത്. ആറിന് കോടതിയില്‍ ഹാജരാക്കുകയും പിന്നീട 15വരെയും പിന്നീട് 19 വരെയും കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.
യുഎപിഎ, ആയുധം കൈവശം സൂക്ഷിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അട്ടപ്പാടി പുതൂരിലെ പുലൂരില്‍ തോക്ക് ചൂണ്ടി ആദിവാസികളെ ഭീഷണിപ്പെടുത്തിയതിനും സര്‍ക്കാരിനെതിരെ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തതിനും, മലപ്പുറം പൂക്കോട്ടുംപാടം സ്റ്റേഷന്‍ പരിധിയില്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനും ഇയാളുടെ പേരില്‍ കേസുണ്ട്.
Post Your Comments