Latest NewsKeralaIndia

ശബരിമലയിൽ കയറാനെത്തിയ രഹന ഫാത്തിമയ്‌ക്കെതിരെ കേസ്

ബിന്ദു പുളിയാനയാണ് പരാതി നല്‍കിയത്. 

കളമശേരി: ശബരിമല സന്നിധാനത്തെത്താന്‍ ശ്രമിച്ച രെഹ്നക്കെതിരെ കളമശേരി പോലീസ് സ്റ്റേഷനില്‍ പരാതി. സമൂഹമാധ്യമങ്ങളിലുടെ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന പേരിൽ മഹിളാ മോര്‍ച്ച കളമശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബിന്ദു പുളിയാനയാണ് പരാതി നല്‍കിയത്.

ഹിന്ദു മത വിശ്വാസിയല്ലാത്ത രഹ്ന ശബരിമലയില്‍ കയറാന്‍ ശ്രമിച്ചത് മതസ്പര്‍ധ സൃഷ്ടിക്കാനാണെന്നും ശബരിമല അയ്യപ്പനെ അപമാനിച്ചുകൊണ്ടാണ് ഫേസ് ബുക്ക് പോസ്റ്റുകള്‍ ഇട്ടിരിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.

വേണ്ട നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കളമശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിന് നല്‍കിയ പരാതിയില്‍ ബിന്ദു ആവശ്യപ്പെട്ടു. രെഹ്ന ഫാത്തിമ മലചവിട്ടിയ സംഭവത്തിൽ കേരളമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button