ന്യൂഡല്‍ഹി: ദസറ ആഘോഷത്തിനിടയില്‍ ട്രെയിന്‍ അപകടം സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ റെയില്‍വേക്കാവില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹനി പറഞ്ഞു. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നു. റെയില്‍വേയുടെ പ്രധാന പാതയിലാണ് അപകടം ഉണ്ടായിരിക്കുന്നത്, ഇവിടെ വേഗതാ നിയന്ത്രണം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേ ട്രാക്കിനു സമീപം ദസറ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് റെയില്‍വേക്ക് അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും, സംഭവസ്ഥലത്ത് രണ്ട് ലെവല്‍ക്രോസുകള്‍ ഉണ്ടായിരുന്നു അവ രണ്ടും അടച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Post Your Comments