![](/wp-content/uploads/2018/10/mohnalal.jpg)
എ എം എം എ യുടെ യോഗത്തിൽ വീണ്ടും ഡബ്ള്യുസിസി അംഗംങ്ങളെ നടിമാർ എന്ന് വിളിച്ച് എ എം എം എ പ്രസിഡന്റ് മോഹൻലാൽ. എ എം എം എ യുടെ പ്രസിഡന്റ് തങ്ങളെ നടിമാർ എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നും നടിമാരായ രേവതി, പത്മപ്രിയ, പാർവതി എന്നിവർ നേരത്തെ ആരോപിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡബ്ല്യുസിസി വിളിച്ചുക്കൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. പക്ഷെ ഇന്നലെ നടന്ന യോഗത്തിൽ അവരെ നടിമാർ എന്ന് മുഴുവൻ സമയവും അദ്ദേഹം അഭിസംബോധന ചെയ്തത്.
നടിമാരുടെ സംഘടനയിൽ ഉള്ളവരെ നടിമാർ എന്ന് തന്നെ അല്ലെ വിളിക്കേണ്ടതെന്നും അങ്ങനെയേ വിളിക്കു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതെന്തിനാണ് ഇത്ര വലിയ കാര്യം ആക്കുന്നതെന്നും നടിമാർ എന്ന് വിളിച്ചത് ആക്ഷേപിക്കാൻ അല്ലെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാൽ എന്ന വ്യക്തിയെ ആണ് അവർ ആക്രമിക്കുന്നത്.. അതിൽ വിഷമം തോന്നി അമ്മയെ എ എം എം എ എന്ന് വിളിച്ചതും വിഷമം ഉണ്ടാക്കി. രാജിവച്ച നടിമാര്‍ തിരിച്ചുവരാന്‍ മാപ്പുപറയേണ്ടതില്ല. എന്നാല്‍ അവരെ തിരിച്ചെടുക്കണമെങ്കില്‍ അവര്‍ അപേക്ഷ നല്‍കണം.
Post Your Comments