Latest NewsInternational

അപകടത്തില്‍പ്പെട്ട് നട്ടെല്ലിന്‍റെയും ഇരുകാലുകളുടേയും സ്വാധീനം നഷ്ടപ്പെട്ട മലയാളി യുവാവ് യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ വിഷമിക്കുന്നു

നട്ടെല്ലിന്‍റെ സ്വാധീനം നഷ്ടപ്പെട്ട് , 2 കാലുകളും തകര്‍ന്ന് പ്രവര്‍ത്തന രഹിതമായ ആദാന്‍ സ്ട്രെച്ചറിന്‍റെ സഹായത്തോടെ മാത്രമേ ഒന്ന് അനങ്ങാനെങ്കിലും കഴിയൂ.

യു.എ.ഇ  :  മലയാളിയായ 26 കാരനായ യുവാവ് നാട്ടിലേക്ക് തിരിച്ച് മടങ്ങാനാവാതെ യുഎഇയില്‍ ദുരിതപൂര്‍ണ്ണമായ നിമിഷങ്ങളുമായി ഒരോ ദിനവും തളളി നീക്കുകയാണ്. കാദര്‍ മുഹമ്മദ് ആദാന്‍ എന്ന യുവാവാണ് യുഎഇയില്‍ പെട്ട് നാട്ടിലേക്ക് മടങ്ങാനാവാതെ സ്ഥിതിയിലായിരിക്കുന്നത്. ഈ അവസ്ഥയിലേക്ക് യുവാവിനെ എത്തിച്ചത് ആകസ്മികമായി സംഭവിച്ച ഒരു അപകടമാണ്. 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇ യില്‍ ഒരു കുടുംബത്തില്‍ പാചകക്കാരനായി ജോലിക്ക് കയറിയതായിരുന്നു ആദാന്‍. ഇതിനി
ടയില്‍ വിസയുടെ കാലവധി തീരാന്‍ 30 ദിവസം ബാക്കി നില്‍ക്കെ ആദാന്‍ നാട്ടിലേക്ക് തിരികെ പോരാനുളള ടിക്കറ്റെടുത്ത് ഒരുങ്ങിയിരുന്നതാണ്. എന്നാല്‍ നാട്ടിലേക്ക് പോരുന്നതിന് 3 ദിവസം മുന്നേ ആദാന്‍ അപകടത്തില്‍ പെടുകയായിരുന്നു.

അപകടം നടന്ന ഉടനെ ആദാനെ തൊട്ടടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര നിലയില്‍ ആയതിനാല്‍ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ത്രീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ട ആദാന് നട്ടെല്ലിനും 2 കാലുകള്‍ക്കുമായി 5 ഒാളം ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു. ശേഷം ആശുപത്രി വിട്ട ആദാന് മറ്റൊരു തീരാദുഖമായിരുന്നു കൂട്ടിനായി വന്നത്. അപകടത്തില്‍പ്പെട്ട് ആദാന്‍റെ നട്ടെല്ലിന്‍റെയും 2 കാലുകളുടേയും സ്വാധീനം നഷ്ടമായി.

മാത്രമല്ല അപകടം നടന്ന സമയത്ത് കിറ്റില്‍ കരുതിയിരുന്ന പാസ്പോര്‍ട്ടും നഷ്ടപ്പെട്ടു. പാസ് പോര്‍ട്ട് നഷ്ടമായതോടെ പിന്നെ നാട്ടിലേക്ക് തിരിക്കുക എന്നത് ആദാന് അസാധ്യമായി.നാട്ടിലെ ആദാന്‍റെ കുടുംബത്തിന്‍റെ അവസ്ഥ പരിതാപകരമാണ്. 2 പെങ്ങാന്‍മാരെ കെട്ടിച്ചയച്ചതോടെ കൂടുംബം കടക്കെണിയിലായി. നാട്ടിലെ ദരിദ്രരായ മാതാപിതാക്കളുടെ ഏക അത്താണിയാണ് ആദാന്‍. ആദാന്‍ അയച്ചിരുന്ന തുകയാണ് അവരുടെ പട്ടിണി അകറ്റിയിരുന്നത് .എങ്ങനെയെങ്കിലും നാട്ടില്‍ എത്തിച്ചേരണമെന്നാണ് ആദാന്‍ മനസുകൊണ്ട് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ശരീരത്തിന് സ്വാധീനം നഷ്ടപ്പെട്ട കെെയില്‍ അഞ്ചിന്‍റെ പെെസയുമില്ലാത്ത ആദാന് ഇത് അസാധ്യമാണ്. ആദാന് ഏംബസിയെ സമീപിച്ച് അടിയന്തിര സര്‍ട്ടിഫിക്കറ്റ് നേടുന്നതിനും പൊതുമാപ്പ് നേടുന്നതിനും സുമനസുകളുടെ കനിവ് ഒന്നുകൊണ്ട് മാത്രമേ സാധ്യമാകൂ.

നട്ടെല്ലിന്‍റെ സ്വീധീനം നഷ്ടപ്പെട്ട് , 2 കാലുകളും തകര്‍ന്ന് പ്രവര്‍ത്തന രഹിതമായ ആദാന്‍ സ്ട്രെച്ചറിന്‍റെ സഹായത്തോടെ മാത്രമേ ഒന്ന് അനങ്ങാനെങ്കിലും കഴിയൂ. മാറാന്‍ ഉടുതുണി പോലും ഇല്ലാതെ ടിക്കറ്റിന് പോയിട്ട് ഒരു നേരത്തെ ആഹാരത്തിന് പോലും പണമല്ലാതെ യുഎഇയിലെ ഏതോ സ്ഥലത്ത് നാട്ടിലേക്ക് തനിക്ക് തിരിച്ച് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ കണ്ണുകള്‍ ഇമവെട്ടാതെ ഉറ്റ് നോക്കിയിരിക്കുകയാണ് ആദാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button