Latest NewsKeralaIndia

50 വയസിന് ശേഷമേ ഇനി ശബരിമലയില്‍ ദര്‍ശനത്തിന് വരികയുള്ളൂവെന്ന പ്ലക്കാർഡുമായി 9 വയസ്സുകാരി ജനനി

അഞ്ചോളം സ്ത്രീകൾ പ്രതിഷേധങ്ങൾക്കിടെ മലചവിട്ടാനെത്തിയപ്പോഴാണ് ഈ വ്യത്യസ്ത കാഴ്ച ഭക്തരുടെ മനം കവർന്നത്.

ശബരിമല: ( 20.10.2018) ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവും മറ്റും നടക്കുന്നതിനിടെ ഇനി താന്‍ 50 വയസിന് ശേഷം മാത്രമെ ശബരിമലയില്‍ ദര്‍ശനത്തിന് വരികയുള്ളൂവെന്ന പ്ലക്കാര്‍ഡും പിടിച്ച്‌ ദര്‍ശനത്തിനെത്തിയ ഒമ്പത് വയസുകാരി കൗതുകമായി.

തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുള്ള ജനനി എന്ന പെണ്‍കുട്ടിയാണ് വെള്ളിയാഴ്ച മാതാപിതാക്കള്‍ക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയത്. സുപ്രീം കോടതി വിധി എന്താണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ജനനിയുടെ അച്ഛന്‍ ആര്‍.സതീഷ് കുമാര്‍ പറഞ്ഞു. ‘മകള്‍ക്ക് പത്ത് വയസായി കഴിഞ്ഞാല്‍ പിന്നെ അവള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നത് 50 വയസിന് ശേഷമായിരിക്കും’.

janani

‘അയ്യപ്പനെ ഞങ്ങള്‍ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു’ എന്നും സതീഷ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചോളം സ്ത്രീകൾ പ്രതിഷേധങ്ങൾക്കിടെ മലചവിട്ടാനെത്തിയപ്പോഴാണ് ഈ വ്യത്യസ്ത കാഴ്ച ഭക്തരുടെ മനം കവർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button