Latest NewsKeralaIndia

സർക്കാരിന്റെ പിന്തുണ ; 13 യുവതികൾ വീണ്ടും പമ്പയിൽ

പത്തനംതിട്ട : ഇന്റലിജൻസ് റിപ്പോർട്ടിനെയും,വിശ്വാസികളുടെ വികാരത്തെയും വെല്ലുവിളിച്ച് വീണ്ടും സംസ്ഥാന സർക്കാർ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. .കണ്ണൂരിൽ നിന്നുള്ള 13 യുവതികളാണ് മല ചവിട്ടാൻ സംരക്ഷണം ആവശ്യപ്പെട്ട് പമ്പ പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുന്നത്. ഇവർക്ക് സംരക്ഷണം നൽകി ശബരിമലയിൽ എത്തിക്കാനാണോ ശ്രമമെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല.

സർക്കാരിന്റെ അറിവോടെയാണ് ഈ നീക്കമെന്നാണ് പരക്കെ ആരോപണം. .കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെങ്കിലും പൊലീസ് പമ്പയിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വൻ പൊലീസ് സന്നാഹം ഒരുക്കി വിശ്വാസികളെ നേരിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേ സമയം വിശ്വാസികളും ജാഗ്രതയോടെ ഈ ഭാഗങ്ങളിൽ എത്തിയിട്ടുണ്ട്.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാരും,പൊലീസും ഇനിയും ശ്രമിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന കേന്ദ്ര ഇന്റലിജൻസിന്റെ വിഭാഗത്തിന്റെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് സംസ്ഥാന സർക്കാർ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് വിശ്വാസികളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button