ഒഡീഷ: യുവതിയെ തടങ്കലിൽ പാർപ്പിച്ച് ബലാത്സംഗത്തിന് ഇരയാക്കി . പുരിയിലാണ് യുവതിയെ തടങ്കലിൽ പാർപ്പിച്ച് പത്ത് ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇരുപത്തഞ്ച് വയസ്സുകാരിയായ യുവതിയാണ് പശ്ചിമബംഗാളിൽ പീഡനത്തിന് ഇരയായത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് ഗാഗറിൻ മൊഹന്തി പറഞ്ഞു. കാജൽ എന്ന് പേരുള്ള മറ്റൊരു സ്ത്രീയാണ് ഇവരെ ഇവിടെ എത്തിച്ചത്. ഒരു വർഷം മുമ്പ് ജോലി നൽകാമെന്ന വാഗ്ദാനം നൽകിയാണെത്രേ യുവതിയെ ഒഡീഷയിൽ നിന്ന് ഇവിടെ കൂട്ടിക്കൊണ്ട് വന്നത്
നിരവധി ആളുകൾ പത്ത് ദിവസത്തിലധികമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പൊലീസിനോട് വെളിപ്പെടുത്തി. പൂട്ടിയിട്ടിരുന്ന മുറി തകർത്താണ് യുവതിയെ പൊലീസ് രക്ഷപ്പെടുത്തിയത്. യുവതിയെ പുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments