Latest NewsInternational

യു.എ.ഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

വരും ആഴ്ചകളില്‍ ജനം ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കി

യു.എ.ഇയു.എ.ഇ യില്‍  ചില ഭാഗത്ത് വരും ആഴ്ചകളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് യുഎഇ യിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ നാഷണല്‍ സെന്‍റര്‍ ഒാഫ് മെറ്ററോളജി (എന്‍. സി.എം ) പൊതുജനത്തിന് മുന്നറിയിപ്പ് നല്‍കി. വെളളിയാഴ്ച രാവിലെ ചിലയിടങ്ങളില്‍ ഉണ്ടായ മഴയെതേതുടര്‍ന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വരും ആഴ്ചകളില്‍ ജനം ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയത്.

കടല്‍ ഉള്‍വലിഞ്ഞ ചില സാധ്യതകളും മഴമേഘങ്ങള്‍ രൂപപ്പെട്ടതുമാണ് മഴക്കുളള സാധ്യതയായി കണക്കാക്കിയിരിക്കുന്നത്. ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി. വെളളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ മഴയില്‍ വാഹനങ്ങളില്‍ മഞ്ഞ് അടിഞ്ഞ്കൂടി വഴി വ്യക്തമാകാത്ത അവസ്ഥയുണ്ടായി അതിനാല്‍ തന്നെ ജനങ്ങള്‍ ഇത് കണക്കിലെടുത്ത് വരും ആഴ്ചയില്‍ മഴക്ക് സാധ്യതയുളളതിനാല്‍ വേണ്ട സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഒരുക്കി മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വലിയ ചുഴലിക്കാറ്റിന് സാധ്യതയുളളതിനാല്‍ മല മുകളിലേക്കുളള യാത്രയും ജനങ്ങള്‍ ഒഴിവാക്കണമെന്നും സുരക്ഷ ഉദ്ധ്യോഗസ്ഥര്‍
അറിയിച്ചു. ആവശ്യമില്ലാതെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനത്തെ പരിഭ്രാന്തരാക്കരുതെന്നും ജനങ്ങള്‍ വിശ്വസനീയമായ ഉറവിടങ്ങളെ ആശ്രയിക്കണമെെന്നും പോലീസ് പറഞ്ഞു. മുഫാസി , അല്‍ ഫലാഹ് , മുഹമ്മദ് ബിന്‍ സയദ് സിറ്റി ,അല്‍ ദഫ്റ ഏരിയ തുടങ്ങിയ ഇടങ്ങളിലാണ് മഴ പെയ്ത് കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button