പത്തനംതിട്ട: കിസ് ഓഫ് ലവ് പ്രവർത്തകയും മോഡലുമായ രഹാന ഫാത്തിമയും മറ്റൊരു മാധ്യമ പ്രവർത്തകയും മലകയറുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി ഭക്തർ. അതെ സമയം ഏതെങ്കിലും സ്ത്രീകൾ സന്നിധാനത്തേക്ക് എത്തിച്ചേർന്നാൽ നടയടച്ച് താക്കോൾ പന്തളം രാജകൊട്ടാരത്തെ ഏൽപ്പിക്കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു.
ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പോലീസ് ഇവരെ അനുഗമിക്കുന്നത്. പോലീസ് വേഷത്തിലാണ് കവിത സന്നിധാനത്തേയ്ക്ക് പോകുന്നത്. എന്നാല്‍ രഹാന ഇരുമുടി കെട്ടുമായിയാണ് പോകുന്നത്. ഇവര്‍ കിസ് ഓഫ് ലൗ പ്രവര്‍ത്തകയാണ് . യുവതി പ്രവേശനം ഉണ്ടായാൽ നടയടച്ചു താക്കോൽ കൊട്ടാരത്തിൽ ഏൽപ്പിക്കാൻ പന്തളം കൊട്ടാരം നിർദ്ദേശിച്ചു.
നിലത്തു കിടന്നാണ് ഭക്തരിൽ ഭൂരിഭാഗത്തിന്റെയും പ്രതിഷേധം. നൂറുകണക്കിനു വരുന്ന ഭക്തർ നാമജപങ്ങളുമായി സന്നിധാനത്ത് അണിനിരന്നിരിക്കുകയാണ്. ബാലികമാരെ കുട്ടികളെ മുന്നിൽ അണിനിർത്തിയാണ് ഭക്തരുടെ പ്രതിഷേധം
Post Your Comments