വാഷിംഗ്ടണ്‍: അമേരിക്കയിലേയ്ക്ക് വരുന്നവര്‍ക്ക് ചില യോഗ്യതകൾ അത്യാവശ്യമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . രാജ്യത്തേയ്ക്ക് ആളുകള്‍ കടക്കേണ്ടത് പൂര്‍ണ്ണമായും നിയമപരമായി മാത്രമായിരിക്കണം.
അതിര്‍ത്തിയിലെ കാര്യങ്ങളില്‍ ഞാന്‍ വളരെ കര്‍ക്കശക്കാരനാണ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി ആളുകളെ രാജ്യത്തേയ്ക്ക് കടത്തുകയുള്ളുവെന്ന് ട്രംപ്.
അതിര്‍ത്തിയില്‍ എല്ലാ സാങ്കേതിക സജ്ജീകരണങ്ങളോടും കൂടിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്കയെന്നും ചൈനയെക്കാളും വേഗത്തില്‍ വലിയ സാമ്പത്തിക ശക്തിയാണ് തങ്ങളെന്നും അതിനാല്‍ മറ്റ് രാജ്യത്തിലെ ആളുകള്‍ കടന്നു കയറ്റത്തിന് ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.
Post Your Comments