പത്തനംതിട്ട: കിസ് ഓഫ് ലവ് പ്രവർത്തകയും മോഡലുമായ രഹാന ഫാത്തിമയും മറ്റൊരു മാധ്യമ പ്രവർത്തകയും മലകയറുന്ന സാഹചര്യത്തിൽ മരിക്കാൻ പോലും തയ്യാറായി ഭക്തർ . ഇതിനിടെ ദേവസ്വം മന്ത്രി താൻ കാര്യങ്ങളൊന്നും അറിഞ്ഞില്ലെന്നും പോലീസ് വീണ്ടും പ്രകോപനമുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കരുതെന്നുമാണ് അദ്ദേഹം ഐജിയോട് പറഞ്ഞതെന്നാണ് സൂചന. യുവതികളോട് മടങ്ങിപ്പോകാനാണ് നിർദ്ദേശിച്ചതെന്നും സൂചനയുണ്ട്.
വലിയ നടപ്പന്തലിൽ സ്ഥിതി സ്ഫോടനാത്മകമാണ്. കുട്ടികളെ ഉള്‍പ്പെടെ നിരത്തിയാണ് നടപ്പന്തലില്‍ പ്രതിഷേക്കാര്‍ പൊലീസിനെ നേരിടുന്നത്. ചില ഭക്തർ ആത്മാഹുതി നടത്തുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അനുനയ നീക്കങ്ങള്‍ക്കാണ് എെജി ശ്രമം നടത്തുന്നത് അതെ സമയം ഏതെങ്കിലും സ്ത്രീകൾ സന്നിധാനത്തേക്ക് എത്തിച്ചേർന്നാൽ നടയടച്ച് താക്കോൾ പന്തളം രാജകൊട്ടാരത്തെ ഏൽപ്പിക്കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു.
രഹാന ഇരുമുടി കെട്ടുമായിയാണ് പോകുന്നത്. ഇവര്‍ കിസ് ഓഫ് ലൗ പ്രവര്‍ത്തകയാണ് . യുവതി പ്രവേശനം ഉണ്ടായാൽ നടയടച്ചു താക്കോൽ കൊട്ടാരത്തിൽ ഏൽപ്പിക്കാൻ പന്തളം കൊട്ടാരം നിർദ്ദേശിച്ചു. നിലത്തു കിടന്നാണ് ഭക്തരിൽ ഭൂരിഭാഗത്തിന്റെയും പ്രതിഷേധം. നൂറുകണക്കിനു വരുന്ന ഭക്തർ നാമജപങ്ങളുമായി സന്നിധാനത്ത് അണിനിരന്നിരിക്കുകയാണ്. ബാലികമാരെ കുട്ടികളെ മുന്നിൽ അണിനിർത്തിയാണ് ഭക്തരുടെ പ്രതിഷേധം
Post Your Comments