Latest NewsKeralaIndia

ഐ ജി ശ്രീജിത്തിനെതിരെയും യുവതികൾക്കെതിരെയും നടപടിയെടുക്കാൻ നിർദ്ദേശം

. യുവതികളുടെ പശ്ചാത്തലം അറിയാമായിരുന്നിട്ടും മല കയറ്റാൻ അനുവദിച്ചതിനാണ് ശ്രീജിത്തിനെതിരെ നടപടിക്ക് ശുപാർശ ചെയ്തത് .

നിരീശ്വര വാദികളായ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഐ ജി ശ്രീജിത്തിനെതിരെ നടപടിയെടുക്കാൻ ഇന്റലിജൻസ് നിർദ്ദേശം. കൂടാതെ വലിയ തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ട്രിക്കാണ് മനപ്പൂർവ്വം ശ്രമിച്ചെന്ന കുറ്റത്തിന് യുവതികൾക്കെതിരെയും നടപടിയെടുക്കാൻ നിർദ്ദേശമുണ്ട്. യുവതികളുടെ പശ്ചാത്തലം അറിയാമായിരുന്നിട്ടും മല കയറ്റാൻ അനുവദിച്ചതിനാണ് ശ്രീജിത്തിനെതിരെ നടപടിക്ക് ശുപാർശ ചെയ്തത് .

എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇവരെ പോലീസ് കയറ്റാൻ ശ്രമിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനിടെ ഡി ജി പിയെ ഗവർണ്ണർ വിളിച്ചു വരുത്തിയിരുന്നു. വിജയദശമി ദിനത്തിൽ ധർമ്മ വിജയമെന്നാണ് ഭക്തർ പറയുന്നത്. കടകംപള്ളിയുടെ സഹായത്തോടെയാണ് യുവതികൾ മല കയറാൻ ശ്രമിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button