KeralaLatest News

ജി രാമന്‍ നായരുടെ സസ്‌പെന്‍ഷന്‍: വിശദീകരണം ചോദിച്ചില്ലെന്ന് ആരോപണം

ബിജെപി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കെപിസിസി നിര്‍വാഹകസമിതിയംഗം ജി.രാമന്‍നായരെ എഐസിസി സസ്പെന്‍ഡ് ചെയ്തിരുന്നു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപിയുടെ പരിപാടി ഉദ്ഘാടനം ചെയ്തതിനെ കുറിച്ച് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ജി രാമന്‍ നായര്‍. വിഷയം ഇത്രകണ്ട് മോശമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതി ഹൈക്കമാന്‍ഡിനെ അറിയിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയില്ലെന്നും ജി രാമന്‍ നായര്‍ പറഞ്ഞു. ഗാന്ധീയന്‍ രീതിയിലുള്ള സമരരീതിയാണ് നടന്നതെന്നും ജി രാമന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കെപിസിസി നിര്‍വാഹകസമിതിയംഗം ജി.രാമന്‍നായരെ എഐസിസി സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ബിജെപിയാണെന്നും അതിനാലാണ് ശബരിമല വിഷയത്തില്‍ ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചതെന്നു രാമന്‍നായര്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button