ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറില് ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ ദുരന്തത്തില്‍ അമ്പതിലേറെ പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
Post Your Comments