പൂന: മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍. ഷിര്‍ദി ക്ഷേത്രദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്നഗര്‍ എസ്പിക്കാണ് തൃപ്തി ദേശായി കത്ത് നല്‍കിയിരുന്നു. ശബരിമല വിഷയം സംസാരിക്കാന്‍ കൂടിക്കാഴ്ചയ്ക്കു അവസരം തേടിയാണ് കത്ത്. തന്നെ കാണാന്‍ കൂട്ടാക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വാഹനം തടയുമെന്ന് തൃപ്തി ദേശായി ഭീഷണിമുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് പുലര്‍ച്ചെയാണ് തൃപ്തിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം പോലീസ് നിഷേധിക്കുകയാണെന്ന് തൃപ്തി ദേശായി പ്രതികരിച്ചു. അതേസമയം മുത്തലാഖ് വിഷയത്തില്‍ സ്ത്രീപക്ഷമാകുന്ന കേന്ദ്ര സര്‍ക്കാര്‍, സുപ്രീംകോടതി വിധിയുണ്ടായിട്ടും ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് തൃപ്തി ദേശായി ചോദിക്കുന്നു. മഹാരാഷ്ട്ര ഷിര്‍ദി ക്ഷേത്രം സന്ദര്‍ശിക്കുന്ന മോദിയോട് ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും തൃപ്തി ദേശായി പുനെയില്‍ പറഞ്ഞു.
Post Your Comments