Latest NewsKerala

മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച യുവാവിനെതിരെ നടപടി

കഴിഞ്ഞ ദിവസമാണ് ഇയാള്‍ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്

ഇടുക്കി: മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച യുവാവിനെതിരെ നടപടി. വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അനീഷ് സോമനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ സിപിഎം പീരുമേട് ഏരിയ കമ്മിറ്റി അംഗം അംഗം രാജേന്ദ്രന്‍ നല്‍കിയ പരാതിയെ തുടർന്നാണ് നടപടി.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നാട്ടിലെ സമാധാനം തകര്‍ത്തിട്ട് പിണറായി വിജയന്‍ നാടുവിട്ടു എന്നാരോപിച്ചുള്ള പോസ്റ്റിലായിരുന്നു മോശമായ രീതിയിൽ ഇയാൾ മുഖ്യമന്ത്രിക്കെതിരെ പരാമർശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button