പൂനെ: രാജ്യത്ത് ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയയായ യുവതി കുഞ്ഞിന് ജൻമം നൽകി
. മീനാക്ഷി വാലന്‍ എന്ന 28 കാരിയാണ് പ്രസവത്തിലൂടെ ചരിത്രത്തിലിടം നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ തന്റെ അമ്മയുടെ ഗര്‍ഭപാത്രം സ്വീകരിച്ച മീനാക്ഷി ഐവിഎഫ് വഴിയാണ് ഗര്‍ഭധാരണം നടത്തിയത്.
യുവതിക്ക് ഗര്‍ഭപാത്രത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അത് മാറ്റിവെക്കാന്‍ തീരുമാനിച്ചിരുന്നില്ലെങ്കിലും അമ്മയാകാനുള്ള തീരുമാനം മീനാക്ഷി ഉപേക്ഷിച്ചിരുന്നില്ല. ഗാലക്‌സി കെയര്‍ ആശുപത്രിയില്‍ അമ്മയും പെണ്‍കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതിന്മ മുൻപ് സ്വീഡനില്‍ ഇത്തരത്തില്‍ ഒമ്പത് ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട്. യുഎസ്എയില്‍ രണ്ടും. പന്ത്രണ്ടാമത്തെ ഇത്തരം വിജയകരമായ ശസ്ത്രക്രിയയാണ് ഇന്ത്യയില്‍ നടന്നിരിക്കുന്നതെന്ന് മീനാക്ഷിയ്ക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നീത വാര്‍ട്ടി പറഞ്ഞു.
Post Your Comments