
ഗോധ്ര: തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്സ്പ്രസില്‍ ട്രക്ക് ഇടിച്ച് ട്രെയിന്‍ പാളം തെറ്റി. ട്രക്ക് ഡ്രൈവര്‍ മരിച്ചു. ഗോധ്രക്കും മധ്യപ്രദേശിലെ രത്ലമിനും ഇടയിലാണ് പാളം തെറ്റിയത്. ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. തിരുവനന്തപുരത്ത് നിന്നും ന്യൂഡല്‍ഹിയിലേക്ക് പോയ രാജധാനി എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ 6.45 നായിരുന്നു സംഭവം നടന്നത്. അടച്ചിട്ട ലവല്‍ക്രോസിന്റെ ഗേറ്റില്‍ നിയന്ത്രണം വിട്ട ട്രക്ക് വന്നിടിച്ച് പാളത്തിലേക്ക് കടക്കുകയായിരുന്നു. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി.
Post Your Comments