ശബരിമല യുവതി പ്രവേശനം കത്തി നിൽക്കുന്ന സാഹചര്യത്തിൽ സ്ത്രീകൾ അല്ലെങ്കിൽ യുവതികൾ പ്രവേശിക്കാൻ പാടില്ല എന്ന വിലക്കുകള്‍ ശബരിമലയില്‍ മാത്രമാണോ എന്ന ചോദ്യത്തിന് ഉത്തരം ചെന്നവസാനിക്കുന്നത് ജപ്പാനിലാണ്. ശബരിമലയിലേതിന് സമാനമായ വിലക്കാണ് ജപ്പാനിലെ പവിത്ര സംരക്ഷിത ദ്വീപായ ഓകിനോഷിമയില്‍ ഇന്നും നിലനിൽക്കുന്നത്. ലോക പൈതൃക പദവി നല്‍കി യുനെസ്‌കോ ആദരിക്കുന്ന ദ്വീപാണ് ഓകിനോഷിമ. കൂടാതെ ശബരിമലയുമായി പല രീതിയിലും സാമ്യം പുലര്‍ത്തുന്ന ക്ഷേത്രം കൂടിയാണ് ഓകിനോഷിമയിലെ ഓകിട്‌സ് ക്ഷേത്രം.
ചുറ്റും കടലും ചെറു കാടും ഉള്ള ക്ഷേത്രത്തിൽ മനുഷ്യ വാസം വളരെ കുറവാണു. വര്‍ഷത്തിൽ വെറും 200 പുരുഷന്മാര്‍ക്കു കടുത്ത നിബന്ധനകളോടെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ദർശനത്തിനായി എത്തുന്നവർ നഗ്നരായിരിക്കണം എന്നതും സ്ത്രീകളുടെ ആര്‍ത്തവ കാലവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഇവിയും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ കാരണമായി മാറിയിരിക്കുന്നു. മാത്രമല്ല ദ്വീപിലെത്തുന്നവർ കയ്യില്‍ യാതൊരു സാധനങ്ങളും കരുതാന്‍ പാടില്ല, യാത്രയില്‍ ഉടനീളം ആരും പരസ്പരം സംസാരിക്കാനും പാടില്ല. ശബരിമലയില്‍ കാടു താണ്ടിയുള്ള ദുഷ്‌ക്കര യാത്ര പോലെ കടല്‍ താണ്ടിവേണം ഓകിനോഷോമ യില്‍ എത്താന്‍ എന്നതും ഈ സ്ത്രീ പ്രവേശന വിലക്കിനു കാരണമായിരിക്കാം എന്ന് പറയുന്നവരുമുണ്ട്. പക്ഷെ ഇവിടെ ആരും സ്ത്രീ പ്രവേശനം വേണമെന്ന് വാദിക്കാന്‍ രംഗത്തില്ല എന്നതാണ് സത്യം.
ഈ രണ്ടു കാരണങ്ങൾ പരിഗണിച്ചാണ് യുനെസ്‌കോ ഓകിട്‌സ് ക്ഷേത്രത്തിനു ലോക പൈതൃക പദവി നല്കാന്‍ കാരണമായതും. കൂടാതെ ചില കാര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ അവയുടെ ഉല്‍പ്പത്തി മുതലുള്ള അവസ്ഥയുടെ കാത്തു പരിപാലിക്കണം എന്നതാണ് ഈ ക്ഷേത്രത്തിനു പൈതൃക പദവി ലഭിക്കാന്‍ കാരണമായി. മൂന്നു നൂറ്റാണ്ടിലധികമായി ഈ ക്ഷേത്രം കടലില്‍ പോകുന്നവരുടെ രക്ഷയ്ക്കായി ഉള്ള പ്രധാന ആരാധന കേന്ദ്രം കൂടിയാണ്.
കൊറിയക്കും ചൈനയ്ക്കും ഇടയിലുള്ള ജപ്പാന്റെ തന്ത്രപ്രധാന ദ്വീപ് കൂടിയായ ഈ ഓകിനോഷമായിൽ ഷിന്‍ടോ സമുദ്ര ദേവതയാണ് ആരാധിക്കപ്പെടുന്നത്. അടുത്തകാലത്തായി ക്ഷേത്രത്തിലേക്ക് പൂജയ്ക്കുള്ള പുരുഷ വൈദികര്‍ മാത്രമാണ് ഇവിടെ എത്തുന്നത്. യുദ്ധത്തില്‍ തോറ്റ വീര നാവികരുടെ ഓര്‍മ്മ പുതുക്കാന്‍ ഉള്ള പ്രത്യേക പൂജ ദിവസമായ മെയ് 27 ആണ് പ്രധാന പൂജ ദിവസവും ഏറ്റവും കൂടുതല്‍ പേര് ക്ഷേത്രത്തില്‍ എത്തുന്നതും. ജപ്പാന്റെ പല ഉപദ്വീപുകളില്‍ ഒന്നായ ഒകിനാഷമോ 700 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് പരന്നു കിടക്കുന്നത്. രാജ്യത്തെ മറ്റു പ്രധാന 20 ഓളം പൗരാണിക കേന്ദ്രങ്ങള്‍ക്കൊപ്പമാണ് ഈ ക്ഷേത്രവും സര്‍ക്കാര്‍ പരിപാലിക്കുന്നത്.
Post Your Comments