മേട്ടുപ്പാളയം: ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു. ഇതോടെ വ്യാഴാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടി വഴിയിൽ കുടുങ്ങി. മേട്ടുപ്പാളയത്തുനിന്ന് 13 കിലോമീറ്റർ അകലെ അഡര്‍ലി സ്റ്റേഷന് മുകളിലായാണ് സംഭവം. തീവണ്ടി വീണ്ടും കല്ലാർ സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. ഇവിടെനിന്ന് 180ഓളം വരുന്ന യാത്രക്കാരെ ബസുകളിൽ ഊട്ടിയിൽ എത്തിക്കുകയായിരുന്നു. വൻ പാറകൾ വീണതിനാൽ അത് പൊട്ടിച്ചു മാറ്റേണ്ടിയും മണ്ണ് നിക്കേണ്ടിയും വരുന്ന പ്രവർത്തി തുടങ്ങാൻ കൂനൂരിൽ നിന്ന് ജീവനക്കാർ പുറപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments